KeralaLatest

വര്‍ക്കൗട്ടിനൊടുവില്‍ വേദനസഹിക്കാനാവാതെ ഉറക്കെ കരഞ്ഞ് ഉണ്ണി മുകുന്ദന്‍

“Manju”

ശ്രീജ.എസ്

കഥാപാത്രങ്ങള്‍ വേണ്ടി മാത്രമല്ല ജീവിതത്തിലും ഫിറ്റ്നസ് നിലനിറുത്താന്‍ എപ്പോഴും ശ്രമിക്കാറുള്ള നടനാണ് ഉണ്ണിമുകുന്ദന്‍. കഠിനമായ വ്യായാമവും, ഡയറ്റും താരം പാലിക്കുന്ന താരം ഇപ്പോഴിതാ വര്‍ക്കൗട്ടിനൊടുവില്‍ വേദന സഹിക്കാനാവാതെ ഉറക്കെ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ലെഗ് വര്‍ക്കൗട്ടുകളിലൊന്നായ ലെഗ് എക്‌സ്‌റ്റന്‍ഷന്‍ ആണ് ഉണ്ണി ചെയ്യുന്നത്. ട്രെയിനറും ഒപ്പമുണ്ട്. വര്‍ക്കൗട്ടിനൊടുവില്‍ വേദന സഹിക്കാന്‍ കഴിയാതെയാണ് താരം കരയുന്നത്. ഇന്‍സ്‌റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചതും താരം തന്നെ.

നിലവില്‍ പൃഥ്വിരാജിനൊപ്പം ഭ്രമം എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. അന്ധാദുന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം. മേപ്പടിയാന്‍ എന്ന ചിത്രവും ഉണ്ണിയുടെതായി ഉടന്‍ റിലീസിനൊരുങ്ങുകയാണ്.

 

Related Articles

Back to top button