KeralaLatestThiruvananthapuram

പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാരീരിക അകലമില്ലാതെ എൻട്രൻസ് പരീക്ഷ

“Manju”

Photo Courtesy: ANI

തിരുവനന്തപുരം: ഇന്ന് നടന്ന കീം എഞ്ചിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷകളിൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉൾപ്പടെ പലയിടത്തും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് പരാതി.

എൻട്രൻസ് കഴിഞ്ഞ് ശാരീരിക അകലമില്ലാതെ ഇറങ്ങി വരുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും തലസ്ഥാനത്തെ ആകെ ആശങ്കയിലാക്കുകയാണ്. ജില്ലയിൽ പലയിടത്തും ട്രിപ്പിൾ ലോക്ക് ഡൗണും സൂപ്പർ സ്പ്രെഡുമടക്കം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അലംഭാവത്തോടെയുള്ള പരീക്ഷ നടത്തൽ.

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ കർശന മുൻകരുതലോടെയാണ് പരീക്ഷ നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കൃത്യമായി അവ പാലിക്കപ്പെട്ടില്ല. 343 കേന്ദ്രങ്ങളിലായാണ് സംസ്ഥാനത്ത് ഇന്ന് പരീക്ഷകൾ നടന്നത്. പരീക്ഷാഹാളിലേക്ക് കയറുമ്പോൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നെങ്കിലും വിദ്യാർത്ഥികൾ തിരിച്ചിറങ്ങിയതോടെ അകലം പാലിക്കൽ ഇല്ലാതാവുകയായിരുന്നു.

Related Articles

Back to top button