IndiaLatest

എം.പി ദിനേഷ്​ തൃവേദി രാജിവെച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്​ എം.പി ദിനേഷ്​ തൃവേദി രാജിവെച്ചു. പാര്‍ലമെന്റിലെ ബജറ്റ്​ ചര്‍ച്ചക്കിടെയാണ്​ തൃവേദിയുടെ രാജി പ്രഖ്യാപനം. തൃവേദി ബി.ജെ.പിയില്‍ ചേരുമെന്ന​ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്

.“രാജ്യസഭയില്‍ നിന്ന്​ രാജിവെക്കുകയാണ്​. എം.പിയായി എന്നെ രാജ്യസഭയിലേക്ക്​ അയച്ച പാര്‍ട്ടിയോട്​ നന്ദി പറയുന്നു​. പശ്​ചിമബംഗാളില്‍ സംഘര്‍ഷങ്ങളില്‍ എനിക്ക്​ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒന്നും ചെയ്യാതെ പദവിയിലിരിക്കരുതെന്ന്​ എന്റെ മനസ്​ പറയുന്നു. അതിനാലാണ്​ രാജിവെച്ചത്​” -തൃവേദി പറഞ്ഞു.

അതെ സമയം നേരത്തെ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ പാര്‍ട്ടി വിട്ട്​ ബി.ജെ.പിയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ പശ്​ചിമബംഗാളില്‍ വന്‍ തോതിലുള്ള പ്രചാരണമാണ്​ ബി.ജെ.പി നടത്തുന്നത്​.

Related Articles

Back to top button