KannurKeralaLatest

പെരുമ്പുന്നയിൽ കാട്ടാന കൃഷി നശിപ്പിച്ചു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പേരാവൂർ: പെരുമ്പുന്നയിൽ കാട്ടാനകൾ കൃഷിയിടങ്ങൾ നശിപ്പിച്ചു. തെങ്ങുംപള്ളിൽ സോണി, ബേബി എന്നിവരുടെ വാഴത്തോട്ടം പൂർണ്ണമായി നശിപ്പിച്ചു. വിളവെടുപ്പിന് പാകമായി നിന്നിരുന്ന തോട്ടങ്ങളാണ് നശിച്ചത്. നാല് ആനകളുള്ള കൂട്ടം ഏതാനും ദിവസങ്ങളായി ആറളം വനമേഖലയിൽ നിന്ന് വന്ന് മഠപ്പുരച്ചാൽ, ഓടംതോട്, പെരുമ്പുന്ന പ്രദേശങ്ങളിൽ ഭീതിയും നാശവും പരത്തുകയാണ്.ആനകളുടെ ശല്യം മുമ്പുളളതായും പരിസരവാസികള്‍ അഭിപ്രായപ്പെട്ടു. എത്രയും വേഗം ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button