Uncategorized

ആയിഷയുടെ പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രന് പുരസ്കാരം

“Manju”

നാലാമത്‌ സിനിമാന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക്‌ അംഗീകാരം. മത്സരവിഭാഗത്തിൽ മാറ്റുരച്ച ആയിഷയുടെ പശ്ചാത്തല സംഗീതമാണ് പുരസ്കാരത്തിന് അർഹമായത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. അറബ്‌ ഇന്ത്യൻ സംഗീതത്തെ അസാധരണമാം വിധം സംയോജിപ്പിച്ച പശ്ചാത്തല സംഗീതമാണ് ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോഅറബിക്‌ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് ഒരു അറബ്‌ ഫെസ്റ്റിവലിൽ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറക്കാർ.

മുസന്ധം ഐലന്റിൽ വെച്ച് നടന്ന മേളയുട സമാപന ചടങ്ങിൽ മുസന്ധം ഗവർണറേറ്റ് പ്രവിശ്യാ ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് അൽ ബുസൈദി അവാർഡ് ദാനം നടത്തി. മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാകുന്ന ആയിഷ നിലമ്പൂർ ആയിഷയുടെ സൗദി ജീവിതം ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ആമിർ പള്ളിക്കലാണ് ആയിഷയുടെ സംവിധായകൻ. തിരക്കഥ ആഷിഫ്‌ കക്കോടി. ക്രോസ്‌ ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഫെദർറ്റെച്ച് , ഇമാജിൻ സിനിമാസ്‌, ലാസ്റ്റ്‌ എക്സിറ്റ്‌, മൂവീ ബക്കറ്റ്‌ എന്നീ ബാനറുകളിൽ ശംസുദ്ധീൻ എം ടി, ഹാരിസ്‌ ദേശം, അനീഷ്‌ പിബി, സക്കറിയ വാവാട്‌, ബിനീഷ്‌ ചന്ദ്രൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ജനുവരി 20നു തീയേറ്ററുകളിൽ എത്തിയ ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്‌.

Related Articles

Back to top button