InternationalLatest

പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ നഴ്‌സിനെ അക്രമിച്ചു

“Manju”

ഇസ്ലാമാബാദ്: പാകിസ്താനിൽ ക്രിസ്ത്യൻ നഴ്‌സിന് നേരെ മുസ്ലീം സഹപ്രവർത്തകരുടെ ആക്രമണം. കറാച്ചിയിലെ സോബ്രാജ് മെറ്റേണിറ്റി ആശുപത്രിയിലെ നഴ്‌സായ താബിതാ നസീർ ഗില്ലിനെതിരെയാണ് ആക്രമണം ഉണ്ടായത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം.

നസീൽ ഗില്ലിനെതിരെ പോലീസ് മതനിന്ദ ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് നസീൽ ക്രിസ്തീയ സുവിശേഷം പറഞ്ഞ് നൽകിയിരുന്നു. ഇതാണ് സഹപ്രവർത്തകരെ പ്രകോപിപ്പിക്കാൻ കാരണം. പ്രസവത്തിനായി വന്ന ഒരു സ്ത്രീയോട് ക്രിസ്തീയ സുവിശേഷം പറഞ്ഞതോടെയാണ് നസീലിനെതിരെ ആക്രമണം ഉണ്ടായത്. സഹപ്രവർത്തകരെല്ലാം ചേർന്ന് ക്രൂരമായി മർദ്ദിക്കാൻ ആരംഭിച്ചതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്തുടർന്നെത്തിയ സംഘം ഇവരെ പടിക്കെട്ടുകളിൽ നിന്നും വലിച്ച് താഴേക്കിട്ടു.

പിന്നീട് ഇവരെ ആശുപത്രിയിൽ നിന്നും പുറത്താക്കുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും തെളിവില്ലാത്തതിനാൽ വെറുതെ വിടുകയായിരുന്നു.

Related Articles

Back to top button