IndiaLatest

ഇന്ത്യയുടെ ബ്രഹ്മോസ് മിസെെല്‍ പരീക്ഷണം വിജയകരം

“Manju”

പ്രതിരോധ മേഖലയില്‍ അതിവേഗം മുന്നേറി ഇന്ത്യ. സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കി. ഉപരിതല -ഉപരിതല മിസൈലിന്റെ പരീക്ഷണം ആണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ആയിരുന്നു പരീക്ഷണം.

കരയില്‍ നിന്നും, വെള്ളത്തില്‍ നിന്നും, വായുവില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുമെന്നതാണ് ബ്രഹ്മോസിന്റെ പ്രധാന സവിശേഷത. പരീക്ഷണത്തില്‍ മിസൈല്‍ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈല്‍ പരീക്ഷണത്തിന്റെ ചിത്രങ്ങളും പ്രതിരോധ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു മിസൈല്‍ പരീക്ഷണം. വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം അന്‍ഡമാന്‍ നിക്കോബാറിലുണ്ട്.

Related Articles

Back to top button