LatestThiruvananthapuram

മുല്ലശേരിയിൽ 35 കുടുംബങ്ങൾക്ക് പട്ടയം നൽകി.

“Manju”

ജ്യോതിനാഥ് കെ പി

വർഷങ്ങളായി കാത്തിരുന്ന മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മുല്ലശേരിയിൽ 35 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. സർക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി ചിറയിൻകീഴ് മണ്ഡലത്തിൽ ഉൾപ്പെട്ടു വരുന്ന വില്ലെജുകളിലെ പട്ടയ വിതരണപരിപാടി മംഗലപുരം കമ്മ്യുണിറ്റി ഹാളിൽ മുഘ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡെപ്യുട്ടി സ്പീക്കർ വി. ശശി പട്ടയ വിതരണോൽഘാടനം നടത്തി.മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം, കഠിനംകുളം പ്രസിഡന്റ് അജിത അനി, മംഗലപുരം വൈസ് പ്രസിഡണ്ട്‌ മുരളീധരൻ നായർ, വികസനകാര്യ ചെയർപേഴ്‌സൺ വനജ ക്ഷേമ കാര്യ ചെയർമാൻ മുരുക്കുംപുഴ സുനിൽ,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മംഗലപുരം ഷാഫി, തിരുവനന്തപുരം ഭൂരേഖ തഹസീൽദാർ ഷാജു. എം. എസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button