IndiaKeralaLatest

‘രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണം’; കേന്ദ്രമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. അതിലൂടെ ജാതി വ്യവസ്ഥ തുടച്ചുനീക്കണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കണമെന്നും, യുവജനങ്ങളെ പ്രചോദിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കുടുംബാസൂത്രണ കാലത്ത് ഉയര്‍ന്ന് കേട്ടിരുന്ന വാചകമായിരുന്നു നാം രണ്ട് നമ്മുക്ക് രണ്ട് എന്ന വാചകം. ഇതിനെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ രാഹുല്‍ ഗാന്ധി വിവാഹിതനാകണം. ഒരു ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ജാതി വ്യവസ്ഥ തുടച്ചുനീക്കണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. ഇതിലൂടെ യുവജനങ്ങളെ പ്രചോദിപ്പിക്കാമെന്നും അത്താവാലെ പറഞ്ഞു.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറനോടും ഹേമന്ത് സോറനോടും എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് രാജ്യത്തിന്‌റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും അത്താവാലെ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ ദില്ലിയിലും അവര്‍ക്ക് അധികാരത്തിലെത്താമെന്നും ഇത് ജാര്‍ഖണ്ഡിന്റെ വികസനത്തിനും വഴിയൊരുക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

Related Articles

Back to top button