കോഴിക്കോട്: മലബാറിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും തിരുവമ്പാടി മണ്ഡലത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്കും പുത്തനുണര്‍വേകി കയാക്കിംഗ് സെന്റര്‍ യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ജൂലൈ 2 വെള്ളിയാഴ്ച വൈകിട്ട് 3.30ന് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ലിന്റോ ജോസഫ് എംഎല്‍എ പങ്കെടുക്കും. കയാക്കിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി 99,14,864 രൂപയാണ് വിനോദ സഞ്ചാര വകുപ്പ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി പുലിക്കയത്ത് ഒരു കയാക്കിംഗ് സെന്ററും മത്സരത്തിന് വേദിയാകുന്ന മറ്റ് സ്ഥലങ്ങളിലെല്ലാം കയാക്കിംഗ് ഇവന്റ് നടത്തുന്നതിനാവശ്യമായ റാമ്പ് ഉള്‍പ്പെടെയുള്ള വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് ഈ ഫണ്ട് ഉപയോഗിക്കുകയെന്നും വകുപ്പ് അറിയിച്ചു.
Related Articles
കോവാക്സിന്; രണ്ടാംഘട്ട മനുഷ്യപരീക്ഷണത്തിന് സര്‍ക്കാര്‍ അനുമതി
September 6, 2020 11:59 AM
Check Also
Close
-
സര്‍ഗ്ഗകൈരളി രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു.December 28, 2021 8:01 PM