KeralaLatest

നിയന്ത്രണങ്ങളില്ലാത്ത ആഘോഷങ്ങള്‍ കേരളത്തില്‍ കോവിഡ് കൂട്ടി

“Manju”

കോട്ടയം:നിയന്ത്രണങ്ങളില്ലാതെ ആഘോഷങ്ങള്‍ നടക്കുന്നത് കേരളത്തില്‍ കോവിഡ് കൂടുന്നതിന് കാരണമായെന്ന ആശങ്ക പങ്കുവെച്ച്‌ നീതി ആയോഗ്. രാജ്യത്തെ കോവിഡ് രോഗികളില്‍ 45 ശതമാനവും കേരളത്തിലാണ്. കോവിഡ് വ്യാപനം കണ്ടെത്താനായി കേരളം ആര്‍.ടി.പി.സി.ആര്‍. പരിശോധന കൂടുതലായി നടത്തണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ ആരോഗ്യവിഭാഗം അംഗം ഡോ. വിനോദ്കുമാര്‍ പോള്‍ നിര്‍ദേശിച്ചു.

വ്യാഴാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്താകെ 1,36,549 പേരാണ് കോവിഡ് പോസിറ്റീവായി തുടരുന്നത്. ഇതില്‍ 61,030 പേര്‍ കേരളത്തിലാണ്. കോവിഡ് രോഗികളില്‍ 73 ശതമാനം പേര്‍ ഇപ്പോള്‍ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 38,307 പേരാണ് വ്യാഴാഴ്ച വൈകീട്ട് കോവിഡ് പോസിറ്റീവായുള്ളത്. കേരളത്തില്‍ കോവിഡ് മരണനിരക്ക് കുറവാണെന്നത് ആശ്വാസമാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 51,591 പേര്‍ മരിച്ചു. കേരളത്തില്‍ 4,016 മരണം ഉണ്ടായി. തമിഴ്നാട്-12,432, കര്‍ണാടക-12,273, ഡല്‍ഹി-10,894, പശ്ചിമബംഗാള്‍-10,235, ഉത്തര്‍പ്രദേശ്-8,704, ആന്ധ്രാപ്രദേശ്-7,163, പഞ്ചാബ്-5,712, ഗുജറാത്ത്-4,402 എന്നിവയാണ് മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങള്‍.

Related Articles

Back to top button