KeralaLatestThiruvananthapuram

25 ദിവസം പിന്നിട്ട് പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം

“Manju”

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം 25 ദിവസം പിന്നിട്ടു. നിയമന വിവാദത്തില്‍ സമരം ശക്തമാക്കാന്‍ ആണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ലാസ്റ്റ് ഗ്രേഡ് – സിപിഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ ആണ് സമരം ചെയ്യുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഇവര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തുണ്ട്. സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം 12 ദിവസമായി.

സമരം ആവശ്യങ്ങള്‍ തീരുമാനം ആകും വരെ തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.മധ്യസ്ഥശ്രമങ്ങളും നടക്കുന്നുണ്ട്. സമരക്കാരുമായി സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെങ്കിലും, സമവായ ശ്രമങ്ങള്‍ മറ്റുള്ളവര്‍ വഴി നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 20ന് മുന്‍പ് തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാന്‍ ആണ് തീരുമാനം. രാഷ്ട്രീയഭേദമന്യേ എല്ലാവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റാങ്ക് ഹോള്‍ഡമാരുടെ വിശദീകരണം

Related Articles

Back to top button