KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇന്ന് നാലുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലക്കാരാണ് മരിച്ചത്. ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരന്‍ (80) ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ ആണ് കോവിഡ് രോഗം ബാധിച്ച മരിച്ച മറ്റൊരാള്‍. പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് ഈ മാസം 25നാണ് യശോദയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. യശോദക്ക് രോഗം പിടിപ്പെട്ടത് എവിെട നിന്നാണ് കണ്ടെത്തിയിട്ടില്ല.

ആലപ്പുഴ ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ജയമോനാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ജയമോന് കോവിഡ് പകര്‍ന്നത്. പത്തനംതിട്ട വാഴമറ്റം സ്വദേശി കരുണാകരനാണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍.‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഇതിനിടെയാണ് കോവിഡ് രോഗം പിടിപ്പെട്ടത്.

Related Articles

Back to top button