IndiaKeralaLatest

ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങണ്ട ; ആപ്പുണ്ട്‍

“Manju”

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി കാത്തു നില്‍ക്കുന്ന പതിവ് ഒഴിവാക്കാം. പുതിയ നീക്കവുമായി കോഴിക്കോട് ജില്ല ഭരണകൂടം.
ജില്ലാ ഭരണകൂടം തയാറാക്കിയ ‘നമ്മുടെ കോഴിക്കോട്’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇനി ഉദ്യോഗസ്ഥരുമായി സംസാരിക്കാം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കലക്ടറുടെ അപ്പോയ്ന്റ്മെന്റ് സൗകര്യവും ലഭ്യമാണ്.
അപ്ലിക്കേഷനില്‍ കടന്ന ശേഷം ‘ഒരു ഉദ്യോഗസ്ഥനെ കണ്ടുമുട്ടുക’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അതത് വകുപ്പും ഉദ്യോഗസ്ഥനെയും തിരഞ്ഞെടുത്ത് സൗകര്യപ്രദമായ സമയം, മീറ്റിങ്ങിനുള്ള ആവശ്യം എന്നിവ രേഖപ്പെടുത്തുക. വോയിസ്‌ കോളും വീഡിയോ കോളും ലഭ്യമാണ്.

Related Articles

Back to top button