IndiaLatest

ജമ്മു കശ്മീരില്‍ പെട്രോളിങ് നടത്തുന്നതിനിടെ ഭീകരാക്രമണം

“Manju”

ശ്രീനഗര്‍ : ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യൂ. ഇന്ന് ഉച്ചയോടെ ഭഗത് ഏരിയയില്‍ പെട്രോളിങ് നടത്തുന്നതിനിടെ പോലീസുകാര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബര്‍സുള്ളയിലെ ശിവ ശക്തി ഹോട്ടലിന് മുന്‍പിലായിരുന്നു സംഭവം.

ഉച്ചയോടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. വാഹനത്തില്‍ എത്തിയ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭീകരര്‍ കടന്നു കളഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. രാവിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. മറ്റൊരു ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ ആക്രമണ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീരമൃത്യൂ വരിച്ച പോലീസുകാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അവരുടെ ദുഃഖങ്ങളില്‍ പങ്കുചേരുന്നതായും കശ്മീര്‍ പോലീസ് അറിയിച്ചു

Related Articles

Back to top button