KeralaLatest

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാമത് സിദ്ധ ദിനാചരണം

“Manju”

കണ്ണൂർ: സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാമത് ദേശീയ സിദ്ധ ദിനാചരണം സംഘടിപ്പിച്ചു. സിദ്ധ വൈദ്യത്തിന്റെ പിതാവായ അഗസ്ത്യമഹർഷിയുടെ ജന്മനാളായ ധനുമാസത്തിലെ ആയില്യം നാളാണ് സിദ്ധ ദിനമായി ആചരിക്കുന്നത്.

കണ്ണൂർ സഭാ ഹാളിൽ നടന്ന സമ്മേളനം അഴിക്കോട് എം.എൽ എ . കെ.വി സുമേഷ് ഉത്ഘാടനം നിർവ്വഹിച്ചു. സിമായി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോക്ടർ സൗമ്യ അധ്യക്ഷത വഹിച്ചു. സിദ്ധ അഘോഷങ്ങളുടെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം കെ.വി സുരേഷ് ബാബു ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻ റ്റിംഗ് കമ്മിറ്റി (കണ്ണൂർ ജില്ലാ പഞ്ചായത്ത് ) നിർവ്വഹിച്ചു.

സിദ്ധ ദിനാഘോഷങ്ങളുടെ ഭാഗമായി ഔഷധ സസ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി സിമായി നടപ്പിലാക്കുന്ന സിദ്ധ കൽപം പദ്ധതിയുടെ ഉത്ഘാടനം എം.പി രാജേഷ് ചെയർമാർ ആരോഗ്യ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാർ കണ്ണൂർ കോര്‍പ്പറേഷൻ നിർവ്വഹിച്ചു. സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഉപന്യാസ മത്സരത്തിന്റെ സമ്മാനദാനം ചടങ്ങിൽ വെച്ച് നൽകി. ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ ഇൻ ചാർജ്ജ് സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായി. ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ അസിസ്റ്റ്ന്റ് ജനറൽ മാനേജർ മനോജ് മാത്തൻ അശംസയറിച്ചു. സിമായി കണ്ണൂർ ജില്ലാ സെക്രട്ടറി ഡോ: സംഘമിത്ര സ്വാഗതവും സ്റ്റേറ്റ് കൗൺസിൽ നോമിനി ഡോ. നിധിൻ വിനോദ് നന്ദിയും പറഞ്ഞു.

Related Articles

Back to top button