IndiaKeralaLatest

വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ സമ്മേളനം ബാംഗ്ലൂരില്‍

“Manju”

ആള്‍ ഇന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ സമ്മേളനം മാര്‍ച്ച് മാസം ബാംഗ്ലൂരില്‍ വെച്ച് നടക്കും. കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മാതൃസംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണികളെ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് ജോയി ദാനിയേല്‍ അറിയിച്ചു.

തമിഴ്നാട്ടില്‍ നൂറാമത് സംഘടനാ യൂണിറ്റ് പൂര്‍ത്തീകരിച്ച തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ഫെലിക്സ് ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. എറണാകുളം ആള്‍ഇന്ത്യ വ്യാപാരിവ്യവസായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന സ്വഗതസംഘം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോയി ദാനിയേല്‍. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദക്ഷിണേന്ത്യന്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എറണാകുളം ജില്ല പ്രസിഡന്റ് രാധാകൃഷ്ണന്‍ പാറപ്പുറം അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ തോമസ് പല്ലന്‍, റോയ് തോമസ്, ഏലിയാസ് ജോസഫ്, നടരാജന്‍, വയലാര്‍ കെ.വി. ഉണ്ണികൃഷ്ണന്‍, പ്രമുഖ വ്യവസായി കെ.എ. ജലീല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button