IndiaLatest

ഇന്ത്യയില്‍ താമരയുടെ രൂപത്തില്‍ ഒരു എയര്‍പോര്‍ട്ട് ; ചെലവ് 16,700 കോടി

“Manju”

മുംബൈ: നവി മുംബൈ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. അടുത്തവര്‍ഷം മാര്‍ച്ച് 31 ന് മുന്‍പ് മാനത്താവളം തുറക്കാനാകും. 63 ശതമാനം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായതായും അധികൃതര്‍ പറഞ്ഞു. ദേശീയ പുഷ്പമായ താമരയുടെ രൂപത്തിലാണ് വിമാനത്താവളത്തിന്റെ രൂപകല്‍പനയെന്നതും പ്രത്യേകതയാണ്. 16,700 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സിനാണ്. 2021 ലാണ് ജിവി കെയില്‍ നിന്ന് അദാനി ഗ്രൂപ്പ് നിര്‍മാണച്ചുമതല ഏറ്റെടുക്കുന്നത്.

മുംബൈ വിമാനത്താവളത്തില്‍ തിരക്ക് കൂടിയതോടെയാണ് 2018ല്‍ നവി മുംബൈയില്‍ നിര്‍മാണത്തിന് തുടക്കമിട്ടത്. 1160 ഏക്കറിലായി നാലു ഘട്ടമായാണ് വികസിപ്പി ക്കുന്നത്. ആദ്യരണ്ടു ഘട്ടം അടുത്തവര്‍ഷം മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം . 2032ല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനംആരംഭിക്കാന്‍ കഴിയും. കുന്ന് നിരപ്പാക്കല്‍ അവസാനഘട്ടത്തിലാണ്. ഉള്‍വെ നദി വഴി തിരിച്ച് വിടുന്ന ജോലി പൂര്‍ത്തിയായി. ചതുപ്പുകളെല്ലാം നിരത്തുകയും ഹൈട്രാന്‍സ്മി ഷന്‍ ലൈനുകള്‍മാറ്റി സ്ഥാപിക്കുകയും ചെയ്തു .

ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനവും റണ്‍വേകളുടെ നിര്‍മാണ പ്രവര്‍ത്തനവും അന്തിമഘട്ടത്തിലാണ്. 3700 മീറ്റര്‍ ദൂരത്തിലുള്ള രണ്ട്
റണ്‍വേകളാണ് പൂര്‍ത്തിയാകുന്നത്. 60 മീറ്റര്‍ വീതിയും റണ്‍വേകള്‍ക്കുണ്ട്.

Related Articles

Back to top button