KeralaLatestThiruvananthapuram

കോവിഡ്: തലസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം ഇരട്ടിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരത്ത് 182 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 32 പേരുടെ രോഗഉറവിടം വ്യക്തമല്ല. 170 പേര്‍ രോഗവിമുക്തരായി. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണം കുറവാണ്. 182 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 170 പേര്‍ രോഗവിമുക്തരായെന്നതും ആശ്വാസകരമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 ആരോഗ്യപ്രവര്‍ത്തകരും കോവിഡ് പോസിറ്റീവാണ്.

ക‌രമനയില്‍ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പേരൂര്‍ക്കടയിലും ചെമ്പഴന്തിയിലും അഞ്ച് പേര്‍ വീതം രോഗബാധിതരായി. ഈ മാസം 18ന് മരിച്ച പഴയകട സ്വദേശി വരദന്‍, 21ന് മരിച്ച പാറശ്ശാല സ്വദേശി ലിബീസ് എന്നിവരുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. 5443 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ജില്ലയില്‍ ചികിത്സയിലുള്ളത്. 287 പേരെയാണ് രോഗലക്ഷണങ്ങളോടെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 336 സാമ്പിളുകള്‍ ഇന്നലെ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Related Articles

Back to top button