KeralaLatest

ടാങ്കര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

“Manju”

അരുവിക്കര : കുടിവെള്ള ടാങ്കര്‍ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. അരുവിക്കര പാതിരിയോട് കരിക്കുഴി പുത്തന്‍വീട്ടില്‍ പരേതനായ അനില്‍കുമാര്‍-ലത ദമ്പതിമാരുടെ മകന്‍ അനന്തു (21) വിനാണ് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരമണിയോടെ അഴിക്കോട് അരുവിക്കര റോഡില്‍ മുള്ളലവിന്മൂടിനു സമീപമായിരുന്നു അപകടം.

അരുവിക്കര ശുദ്ധജലസംഭരണിയില്‍നിന്നു വെള്ളം കയറ്റിവന്ന ടാങ്കര്‍ ലോറിയാണ് എതിരേവന്ന ബൈക്കില്‍ ഇടിച്ചത്.തുടര്‍ന്ന് നിയന്ത്രണംതെറ്റിയ ബൈക്ക് ടാങ്കറില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Related Articles

Back to top button