IndiaLatest

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

“Manju”

ദില്ലി ; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. ദില്ലിയിലുള്ള മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നിതിന്‍ ഖഡ്ക്കരിയുമായി സംസ്ഥാനത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് നടത്തുക.

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ ഉച്ച കഴിഞ്ഞ് 1.30 ന് ആണ് കൂടിക്കാഴ്ച്ച. കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. രാവിലെ 11.30 ന് പാര്‍ട്ടി നേതാക്കളുമായും കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരുമായി രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

Related Articles

Back to top button