IndiaLatest

വാക്സിന്‍ കൂടുതല്‍ ഫലപ്രദം കോവിഷീല്‍ഡ്

“Manju”

ന്യൂഡല്‍ഹി: കോവാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ 0.04 ശതമാനം ആളുകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ 0.03 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ ഇതുവരെ 1.1 കോടി ആളുകളാണ് സ്വീകരിച്ചത്. ഇതില്‍ 93 ലക്ഷം പേര്‍ ആദ്യ ഡോസും 17 ലക്ഷം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ച 93 ലക്ഷത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 4,208 പേര്‍ക്കാണ്. രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ വെറും 695 പേര്‍ക്ക് മാത്രമാണ് രോഗബാധയുണ്ടായത്.

Related Articles

Back to top button