IndiaLatest

ചന്ദ്രയാന്‍ 3: ഇന്ന് ഉച്ചയോടെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തും

“Manju”

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഇന്നും ഉയര്‍ത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭ്രമണപഥം ഉയര്‍ത്തുക. ദീര്‍ഘ വൃത്താകൃതിയില്‍ ഭൂമിയില്‍ നിന്ന് 41,603 കിലോമീറ്റര്‍ അകലെയും, 226 കിലോമീറ്റര്‍ അടുത്തും വരുന്ന ഭ്രമണ പഥത്തിലൂടെയാണ് നിലവില്‍ ചന്ദ്രയാൻ ഭൂമിയെ വലം വയ്ക്കുന്നത്. 15 മണിക്കൂറാണ് ഒരുതവണ ഭൂമിയെ ചുറ്റാൻ എടുക്കുന്ന സമയം.

പേടകത്തിലെ ഇന്ധനം നിശ്ചിത അളവില്‍ ജ്വലിപ്പിച്ചതിനുശേഷമാണ് ഭ്രമണപഥം ഉയര്‍ത്തുക. ബെംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ടെലിമെട്രിക് കേന്ദ്രത്തില്‍ നിന്നാണ് ഭ്രമണപഥം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ നടക്കുന്നത്. നിലവില്‍, രണ്ട് തവണയാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഈ രണ്ട് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. ഇനി ഈ മാസം 20, 25 തീയതികളിലാണ് ഭ്രമണപഥം വീണ്ടും ഉയര്‍ത്തുന്നത്. ഭൂമിയില്‍ നിന്ന് പരമാവധി ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചശേഷം ഓഗസ്റ്റ് ഒന്നോടെ ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുന്നതാണ്.

Related Articles

Back to top button