KeralaLatest

അനധ്യാപക ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനം

“Manju”

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശമ്പളം സംസ്ഥാന ജീവനക്കാരുടെതുപോലെ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പളവും അലവന്‍സുകളും 2021 ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യും. ഹൈക്കോടതി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സിലെ സബോര്‍ഡിനേറ്റ് സര്‍വീസ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

കേരള ഹെല്‍ത്ത് റിസര്‍ച്ച്‌ ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ററിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്ബളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

മലബാര്‍ സിമന്‍റ്സ് ലിമിറ്റഡിലെ മാനേജീരിയല്‍ തസ്തികയിലുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്‍സിലിലേയും അതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലേയും സി.എസ്.ഐ.ആര്‍ നിരക്കില്‍ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു.

Related Articles

Back to top button