InternationalLatest

ടിക്കറ്റ് തു​ക മട​ക്കി നല്‍കാനാവില്ലെന്ന് എ​യ​ര്‍ ഇ​ന്ത്യ

“Manju”

Image result for എ​യ​ര്‍ ഇ​ന്ത്യ.

ശ്രീജ.എസ്

ദോ​ഹ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ല്‍ വി​മാ​ന​യാ​ത്ര റദ്ദാക്കപ്പെട്ടവര്‍ക്ക് ടി​ക്ക​റ്റിന്റെ തു​ക പൂ​ര്‍​ണ​മാ​യും മ​ട​ക്കി ന​ല്‍​ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും വഴങ്ങാതെ എ​യ​ര്‍ ഇ​ന്ത്യ. ഗ​ള്‍​ഫി​ലെ യാ​ത്ര​ക്കാ​രെ ബുദ്ധിമുട്ടിക്കുന്നതാണെന്നാണ് എ​യ​ര്‍ ഇ​ന്ത്യ നി​ല​പാ​ടു​ക​ളെ​ന്ന്​ വ്യാ​പ​ക പ​രാ​തി ഉയരുന്നുണ്ട് . എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​ യാത്രക്കാരോട് ​ തു​ക മ​ട​ക്കി ന​ല്‍​കാ​നാ​വില്ലെന്നാ​ണ്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

അതെ സമയം സ​ര്‍​വി​സ്​ ചാ​ര്‍​ജ്​ ഈ​ടാ​ക്കാ​തെ യാ​ത്രാ തീ​യ​തി മാ​റ്റി ന​ല്‍​കാ​മെ​ന്നും പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ മാ​റ്റി​യെ​ടു​ക്കു​ന്ന ദി​വ​സ​ത്തി​ലെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ അ​ധി​ക​മാ​ണെ​ങ്കി​ല്‍ ആ ​തു​ക യാ​ത്ര​ക്കാ​ര്‍ വ​ഹി​ക്ക​ണം. അതെ സമയം ചാര്‍ജ്ജ് കു​റ​വാ​ണെ​ങ്കി​ല്‍ ആ ​തു​ക യാ​ത്ര​ക്കാ​ര്‍​ക്ക്​ തി​രി​ച്ചു​ന​ല്‍​കി​ല്ലെ​ന്നു​മു​ള്ള വി​ചി​ത്ര വാ​ദ​വും ക​മ്ബ​നി അ​ധി​കൃ​ത​ര്‍ ഉ​യ​ര്‍​ത്തു​ന്നു. ക​മ്ബ​നി​യു​ടെ ഇ​ന്ത്യ​യി​ലെ​യും ദോ​ഹ​യി​ലെ​യും ഓ​ഫി​സു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന​വ​രോ​ട്​ ഇ​തേ നി​ല​പാ​ട്​ ത​ന്നെ​യാ​ണ്​ അ​ധി​കൃ​ത​ര്‍ ആവര്‍ത്തിക്കുന്നത്.

വിമാന സര്‍വീസിന്റെ റീ ​ഫ​ണ്ട്​ പോ​ളി​സി ഇ​താ​ണെ​ന്നും ഇ​ങ്ങ​നെ മാ​ത്ര​മേ ചെ​യ്യാ​ന്‍ ക​ഴി​യൂ എ​ന്നു​മാ​ണ്​ ക​മമ്പനി​യു​ടെ നി​ല​പാ​ട്.അതെ സമയം കോ​വി​ഡ്​​​ പ്രതിസന്ധിയില്‍ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട​ട​ക്ക​മു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലും യാ​ത്ര​ക്കാ​ര്‍ നി​യ​മ​ന​ട​പ​ടി​ക്ക്​ പോ​കി​ല്ലെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടി​യാ​ണ്​ ക​മ്പനി ഈ ​നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്നതെ​ന്നാ​ണ്​ യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ സ​മ്മ​ര്‍ ഷെ​ഡ്യൂ​ളു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​വി​ഡ്​ കാ​ല​ത്ത്​ ടി​ക്ക​റ്റെ​ടു​ക്കു​ക​യും യാ​ത്ര ചെ​യ്യാ​ന്‍ പ​റ്റാ​തെ​യാ​വു​ക​യും ചെ​യ്​​ത നി​ര​വ​ധി പേ​ര്‍ ഇ​തോ​ടെ യാ​ത്രാ​തീ​യ​തി മാ​റ്റാ​ന്‍ ക​മ്പനി​യെ സ​മീ​പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ യാ​ത്ര​ക്കാ​രെ പി​ഴി​യു​ന്ന നി​ല​പാ​ടാ​ണ് അധികൃതര്‍ ​ സ്വീ​ക​രി​ക്കു​ന്ന​ത്. അതെ സമയം ഇ​ന്‍​ഡി​ഗോ അ​ട​ക്ക​മു​ള്ള വി​മാ​ന​ക​മ്പനി​ക​ള്‍ നേ​ര​ത്തേ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളുടെ മു​ഴു​വ​ന്‍ തു​ക​യും ക്രെ​ഡി​റ്റ്​ ഷെ​ല്‍ എ​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്ക്​​ മാ​റ്റു​ക​യും യാ​ത്ര​ക്കാ​ര്‍​ക്ക്​ ആ ​തു​ക ഉ​പ​യോ​ഗി​ച്ച്‌​ നി​രു​പാ​ധി​കം ഏ​ത്​ റൂ​ട്ടി​ലേ​ക്കും ഏ​തു​സ​മ​യ​ത്തും ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ന​ല്‍​കു​ന്നു​മു​ണ്ട്.

ഈ സാഹചര്യത്തിലാണ് ​ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ​ക​ല്‍​കൊ​ള്ള. മ​റ്റു​ ക​മ്പ​നി​ക​ള്‍ ന​ല്‍​കു​ന്ന സൗ​ക​ര്യം യാ​ത്ര​ക്കാ​ര്‍​ക്ക്​ ന​ല്‍​കാ​തെ ക​സ്​​റ്റ​മ​ര്‍ കെ​യ​റി​ലൂ​ടെ മാ​ത്ര​മേ ടി​ക്ക​റ്റ്​ തീ​യ​തി മാ​റ്റി​ന​ല്‍​കൂ എ​ന്ന നി​ല​പാ​ടാ​ണ്​ എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ സ്വീ​ക​രി​ക്കു​ന്ന​ത്. പു​തി​യ തീ​യ​തി​യി​ല്‍ ടി​ക്ക​റ്റ്​ തു​ക കു​റ​ഞ്ഞാ​ലും കൂ​ടു​ത​ല്‍ തു​ക അ​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്​ യാ​ത്ര​ക്കാ​ര്‍. ഓ​ണ്‍​ലൈ​നി​ല്‍ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​രും ദു​രി​ത​ത്തി​ലാ​ണ് . അതെ സമയം പരാതിയുമായി ബന്ധപ്പെട്ട് പ്ര​തി​ക​ര​ണം ല​ഭി​ക്കാ​ന്‍ സമീപിക്കുമ്പോള്‍ കൈ മലര്‍ത്തുകയാണ് എയര്‍ ഇന്ത്യ കമ്പനി അധികൃതര്‍.

Related Articles

Back to top button