Kozhikode

ശ്രവണസഹായി ലഭ്യമാക്കി; 122 കുട്ടികള്‍ക്ക് ആശ്വാസം

“Manju”

വടകര: വടകര റോട്ടറിയും മുംബൈ അലിയവര്‍ ജങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും റോട്ടറി സ്‌കൂളില്‍ നടത്തിയ ക്യാമ്പില്‍ സൗജന്യമായി ശ്രവണസഹായി വിതരണം ചെയ്തു. മൂന്നിനും 10നും ഇടയില്‍ പ്രായമുള്ള വടകര, കൊയിലാണ്ടി താലൂക്കിലെ 122 കുട്ടികള്‍ക്കാണ് ശ്രവണസഹായി ലഭ്യമാക്കിയത്. രണ്ടുദിവസമായി നടന്ന ക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ കെ.മുരളീധരന്‍ എംപി വിതരണം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍ വിശിഷ്ടാതിഥിയായി. പി.പ്രമോദ് അധ്യക്ഷത വഹിച്ചു. പി.സി. ബലറാം, പി.പി. രാജന്‍, രവീഷ് ജിഷു, എം.മിനി, കെ.ആര്‍.അനൂപ്, നിഷി എന്നിവര്‍ സംസാരിച്ചു. വി.എം.സുരേഷ് കുമാർ

Related Articles

Back to top button