Ernakulam

മരടിൽ വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

“Manju”

കൊച്ചി : മരടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. മരട് തോമസപുരം സ്വദേശി കളപ്പുരയ്ക്കൽ തങ്കമ്മ ചാക്കോയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 74 വയസായിരുന്നു.

ഏറെ നാളായി ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തലയ്ക്ക് പരിക്കേറ്റ് തറയിൽ വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

മൂന്ന് ദിവസം മുൻപാണ് മരണം സംഭവിച്ചത് എന്നാണ് കരുതുന്നത്. കാൽ വഴുതി വീണ് തല തറയിലിടിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button