InternationalLatest

ഡിജിറ്റല്‍ രംഗത്ത് വന്‍ മുന്നേറ്റത്തിനൊരുങ്ങി സൗദി

“Manju”

വിഷൻ 2030; ഡിജിറ്റൽ രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി സൗദി അറേബ്യ

ശ്രീജ.എസ്

ഡിജിറ്റല്‍ രംഗത്ത് വന്‍ മുന്നേറ്റത്തിനൊരുങ്ങി സൗദി. 2030 ഓടെ ലാേകത്ത് ഡിജിറ്റല്‍ മേഖലയില്‍ മുന്നേറിയ ആദ്യ ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണ് ലക്ഷ്യം. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതി പ്രകാരം രാജ്യത്തുടനീളം 5ജി സാങ്കേതിവിദ്യയുടെ ഉപയോഗവും, സംവിധാനങ്ങളും വിപുലമാക്കും.

ക്ലൗഡ് കംപ്യൂട്ടിംഗ്, ഇന്‍റര്‍നെറ്റ് സേവനം, വിദ്യാഭ്യാസം, ആരോഗ്യം, ഓയില്‍ തുടങ്ങിയ മേഖലകളിലെല്ലാം 5ജി സാങ്കേതിക വിദ്യ ശക്തമാക്കും. കൂടാതെ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ചക്ക് ഗുണകരമാകുന്ന രീതിയില്‍ രാജ്യത്ത് ബിസിനസ് വികസന കാര്യങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുവാനും നീക്കമുണ്ട്.

Related Articles

Back to top button