IndiaLatest

ദേശീയ വിദ്യാഭ്യാസ നയം: ആറാം വയസ്സില്‍ ഒന്നാം ക്ലാസ്

“Manju”

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഒന്നാംക്ലാസില്‍ ചേരുന്നതിന് ആറുവയസ്സ് പൂര്‍ത്തിയാവണം. അതിനാല്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ ആറുവയസ്സ് തികയാത്ത കുട്ടികള്‍ക്ക് ഒന്നാംക്ലാസില്‍ പ്രവേശനമുണ്ടാവില്ല.  നിലവില്‍ ഒന്നാംക്ലാസില്‍ ചേരാന്‍ ആറുവയസ്സ് പൂര്‍ത്തിയാവണമെന്നുണ്ടെങ്കിലും അഞ്ചുവയസ്സുകഴിഞ്ഞവര്‍ക്കും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്നുണ്ട്.
എന്നാല്‍ കേന്ദ്രനയം ഇത് വിലക്കുന്നു. കേന്ദ്രീയവിദ്യാലയങ്ങള്‍ നേരത്തെ തന്നെ ഇക്കാര്യം നടപ്പാക്കിയിരുന്നു. കേരളം പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി ഏകീകരണത്തിനുളള നടപടികള്‍ തുടങ്ങി.
ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകള്‍ പ്രൈമറി, ആറു മുതല്‍ എട്ടുവരെ യുപി, ഒമ്പത്, പത്ത് ക്ലാസുകള്‍ ഹൈസ്‌കൂള്‍ വിഭാഗവുമാക്കിയാണ് കേന്ദ്രത്തിന്റെ പുതിയ നയത്തില്‍ ക്ലാസുകളെ തരംതിരിച്ചിരിക്കുന്നത്.

Related Articles

Back to top button