IndiaKeralaLatest

നിര്‍മല സീതാരാമന്‍ ഇന്ന് തൃപ്പൂണിത്തുറയില്‍

“Manju”

എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ എത്തും. രാവിലെ 10.30ന് പറവൂരില്‍ ആദ്യ പൊതുപരിപാടി നടക്കുക.
അതേസമയം, വൈകിട്ട് 3ന് തൃപ്പൂണിത്തുറയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും.
വിജയ് യാത്രയുടെ ഭാഗമായി ആലുവയില്‍ ഇന്ന് സംരഭക സംഗമം നടക്കും. വൈകിട്ട് 6ന് പെരുമ്പാവൂരിലാണ് ഇന്നത്തെ സമാപന സമ്മേളനം നടക്കുക. കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങി നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

Related Articles

Back to top button