InternationalLatest

2032 ഒളിമ്പിക്‌സ് ; ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്ന്‍ വേദിയാകും

“Manju”

ടോക്യോ: 2032-ലെ ഒളിമ്പിക്‌സിനുള്ള വേദിയായി ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌ന്‍. ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ നഗരമാണ് ബ്രിസ്‌ബെയ്ന്‍.

യുഎസിന് പിന്നാലെ മൂന്ന് വ്യത്യസ്ത നഗരങ്ങളില്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രഖ്യാപനം കാണാന്‍ ബ്രിസ്‌ബെയ്‌നിലെ വലിയ സ്‌ക്രീനിന് മുന്നില്‍ വന്‍ ജനാവലി തടിച്ച്‌ കൂടിയിരുന്നു. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ബ്രിസ്‌ബെയ്ന്‍ കഴിഞ്ഞ മാസമാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ അംഗീകാരത്തിനര്‍ഹമായത് .

Related Articles

Back to top button