Kerala

പിൻവാതിൽ നിയമനം: സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയത് ആറ് ഉറപ്പുകൾ

“Manju”

തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്ുന്ന ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയത് ആറ് ഉറപ്പുകൾ. എൽജിഎസിലെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യും, സ്ഥാനക്കയറ്റം നൽകിയ പുതിയ ഒഴിവുകൾ പിഎസ്‌സിയെ അറിയിക്കും, തടസ്സമുള്ളവയിൽ താത്കാലിക സ്ഥാനക്കയറ്റം നൽകും, പരിശോധിക്കാൻ ഉദ്യോഗസ്ഥതല സമിതിയുണ്ടാക്കും, നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി എട്ട് മണിക്കൂറാക്കുന്നത് പരിഗണനയിൽ, സിപിഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ അപാകതകൾ പരിഹരിക്കും എന്നിവയായിരുന്നു സർക്കാരിന്റെ ഉറപ്പുകൾ.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയ്ക്ക് വിധേയമായിട്ടായിരിക്കും ഇവയുടെ തുടർ നടപടികളെന്നും സർക്കാർ നൽകിയ ഉറപ്പിൽ പറയുന്നു. സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായതിനെ തുടർന്നാണ് എൽജിഎസ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചത്. അതേസമയം സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം തുടരും.

മന്ത്രി എകെ ബാലനുമായാണ് ഉദ്യോഗാർത്ഥികൾ ചർച്ച നടത്തിയത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഉദ്യോഗാർത്ഥികളുമായി അടിയന്തിരമായി ചർച്ച നടത്തുന്നത്.

Related Articles

Back to top button