InternationalLatest
യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി
കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ജര്‍മനി നീക്കി.
ഇന്ത്യയ്ക്ക് പുറമേ യുകെ, നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്കാണ് നീക്കിയത്. ഇതോടെ ജര്‍മനിയിലെ താമസക്കാരോ പൗരന്മാരോ അല്ലാത്തവര്‍ക്കും രാജ്യത്തേയ്ക്ക് കടക്കാനുള്ള തടസങ്ങള്‍ ഇല്ലാതാകും. അതേസമയം, ക്വാറന്റൈനും കൊവിഡ് ടെസ്റ്റും അടക്കമുള്ള കാര്യങ്ങളില്‍ യാതൊരു ഇളവും ജര്‍മനി അനുവദിച്ചിട്ടില്ല.