IndiaLatest

തുടര്‍ച്ചയായി ഏഴാം ദിനവും ഇന്ധന വിലകൂട്ടി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഏഴാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് ലിറ്ററിന് 59 പൈസയും, ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് കൂട്ടിയത്. ഏഴു ദിവസം കൊണ്ട് മൂന്നു രൂപ 91 പൈസയുടെ വര്‍ദ്ധനയാണ് പെട്രോള്‍ വിലയിലുണ്ടായിരിക്കുന്നത്. ഡീസലിന് 3 രൂപ 78 പൈസയും കൂടി. വില വര്‍ദ്ധന ലോക്ക് ഡൗണ്‍മൂലം വരുമാനം ഇടിഞ്ഞ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടുകയായിരുന്നു. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്. രാജ്യാന്തരവിപണിയില്‍ എണ്ണ വില ഉയര്‍ന്നതിനാല്‍ എക്സൈസ് തീരുവ കുറച്ച്‌ പെട്രോള്‍ വില കുറച്ച്‌ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button