Latest
നടിയെ ആക്രമിച്ച കേസ്: വിചാരണ ആറ് മാസംകൂടി നീട്ടി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക് നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കേസ് വിചാരണ ആറ് മാസത്തേക്ക് നീട്ടി നല്കിയ കോടതി ഇനി സമയം നീട്ടി നല്‍കില്ലെന്നും അറിയിച്ചു.ഫെബ്രുവരി 16നാണ് കേസ് വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് സുപ്രീംകോടതിയ്ക്ക് ഹൈക്കോടതി രജിസ്റ്റാര്‍ മുഖേന കത്ത് നല്‍കിയത്.