InternationalLatest

ഈ വര്‍ഷാവസാനവും കോവിഡിന് ശമനമില്ല…ഡബ്ല്യു. എച്ച്. ഒ.

“Manju”

കൊവിഡ് മഹാമാരി ഈ വര്‍ഷത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യബോധമില്ലാത്തതുമായ നിഗമനങ്ങളാണെന്ന് ലോകാരോഗ്യസംഘടന. അതേസമയം, കൊവിഡിനെതിരെയുള്ള വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്ന് ഡബ്ല്യുഎച്ച്‌ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. ‘കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. വൈറസിന്റെ സ്‌ഫോടനാത്മകമായ വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ വാക്‌സിനുകള്‍ക്ക് സാധിച്ചു. നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

Related Articles

Back to top button