IndiaLatest

കുട്ടികളുടെ പഠനച്ചെലവ് എന്തിന് സര്‍ക്കാര്‍ വഹിക്കണം

“Manju”

Malayalam News - 'നിങ്ങൾ പെറ്റുകൂട്ടിയ കുട്ടികളുടെ പഠനച്ചെലവ് എന്തിന്  സർക്കാർ വഹിക്കണം'? വിവാദ പരാമർശവുമായി BJP എംഎൽഎ | Why should the government  pay for the education ...

ശ്രീജ.എസ്

ലക്‌നൗ: നിങ്ങള്‍ പെറ്റുകൂട്ടിയ കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ എന്തിന് വഹിക്കണമെന്ന് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ. ഫീസിളവിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് തന്നെ വന്നുകണ്ട സ്ത്രീകളോടാണ് എം.എല്‍.എയുടെ അസ്ലീലപരാമര്‍ശം. ഔരയ്യ മണ്ഡലത്തിലെ രമേശ് ദിവാകര്‍ എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്.

ഞായറാഴ്ച നിയോജക മണ്ഡലത്തില്‍ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു സംഭവം. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഇളവിനായി പ്രദേശവാസികളായ സ്ത്രീകള്‍ രമേശ് ദിവാകറെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് നിങ്ങള്‍ കുട്ടികളെ ഉണ്ടാക്കിയിട്ട് പൈസ ഞങ്ങള്‍ കൊടുക്കണോഎന്ന് ചോദിച്ചത്. തുടര്‍ന്ന് തനിക്ക് ചുറ്റുമുള്ള സ്ത്രീകളോടായി എന്തിനാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍, അവിടെ ഫീസൊന്നും ഈടാക്കുന്നില്ലല്ലോ?

നിങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം സര്‍ക്കാര്‍ നല്‍കുന്നില്ലേ?. നിങ്ങള്‍ പണത്തിനും ശുപാര്‍ശക്കുമായി ഞങ്ങളുടെ അടുത്ത് വരുന്നുഎന്നും എംഎല്‍എ പരിഹസിച്ചു. എം.എല്‍എയുടെ പരിഹാസം പരിധി വിട്ടപ്പോള്‍ കൂട്ടത്തിലൊരു സ്ത്രീ ഇത് നിങ്ങളെ തെരഞ്ഞെടുത്ത പൊതുജനമാണെന്ന്പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിഷയത്തെ കുറിച്ചറിയില്ലെന്ന് ബിജെപി വക്താവ് സമീര്‍ സിങ് പറഞ്ഞു.സ്ത്രീകളോട് നിന്ദ്യമായി സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാവരെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഇക്കാര്യം അന്വേഷിക്കുംഅദ്ദേഹം പറഞ്ഞു .

വിഷയത്തില്‍ ബിജെപി എം എല്‍ എക്കെതിരെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി വക്താവ് രംഗത്തെത്തി. ബിജെപിയുടെ തനി സ്വരൂപമാണ് എംഎല്‍എ കാണിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു.

 

Related Articles

Back to top button