Latest

ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എന്‍ പഠന റിപ്പോര്‍ട്ട്

“Manju”

ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി യു.എന്‍ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോര്‍ട്ട്. ഭക്ഷ്യമാലിന്യം സാമ്ബത്തികമായും സാമൂഹികമായും വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 17 ശതമാനവും (931 മെട്രിക് ടണ്‍) വീടുകള്‍, സ്ഥാപനങ്ങള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങിയവ പാഴാക്കുന്നു. ഇതില്‍ വീടുകളിലാണ് ഏറ്റവും കൂടുതല്‍ ഭക്ഷ്യമാലിന്യം. വരുമാനം കണക്കിലെടുക്കാതെ, എല്ലാ രാജ്യങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുണ്ട്. ഇന്ത്യയില്‍ 50 കിലോഗ്രമാണ് പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്ന ഭക്ഷണം. ബംഗ്ലാദേശില്‍ 65 കിലോഗ്രാം, പാക്കിസ്ഥാനില്‍ 75, ശ്രീലങ്കയില്‍ 76, നേപ്പാളില്‍ 79, അഫ്ഗാനിസ്ഥാനില്‍ 82 കിലോഗ്രാം എന്നിങ്ങനെയാണ് കണക്കുകള്‍.

മലിനീകരണ തോത് ഉയരുന്നതിനൊപ്പം ഭക്ഷ്യക്ഷാമം വര്‍ധിക്കുകയും പണച്ചെലവും ഉണ്ടാകുമെന്നും ആഗോള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. യു.എന്നിന്റെ കണക്കുപ്രകാരം 690 മില്ല്യണ്‍ പേര്‍ 2019ല്‍ പട്ടിണി മൂലം ദുരിതം അനുഭവിക്കുന്നുണ്ട്. കോവിഡ് 19 കൂടി വ്യാപിച്ച്‌ ആഗോള പ്രതിസന്ധി ഉടലെടുത്തതോടെ പട്ടിണിയിലായവരുടെ എണ്ണം കൂടിയതായാണ് കണക്കുകൂട്ടല്‍. അതിനാല്‍ ഭക്ഷ്യമാലിന്യം കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യു.എന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button