IndiaLatest

ആധാര്‍ -പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി 5ദിവസം കൂടി മാത്രം

“Manju”

ആധാറുമായി പാൻ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി അഞ്ചു ദിവസം കൂടി മാത്രം. ഈ മാസം മുപ്പത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിര്‍ജീവമാകും. ഇതിനോടകം തന്നെ പലരും ആധാര്‍ കാര്‍ഡും പാൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിരിക്കും. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇവ ബന്ധിപ്പിച്ചോ എന്നൊരു സംശയം മനസില്‍ ഉടലെടുത്തിരിക്കും. ആധാര്‍-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വഴിയുണ്ട്.

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ലിങ്ക്-ആധാര്‍ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാൻ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.
സന്ദര്‍ശിക്കേണ്ട ലിങ്ക് : https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status

ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് ?

പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാൻ പ്രവര്‍ത്തനരഹിതമാകും. പാൻ പ്രവര്‍ത്തനരഹിതമായാല്‍ പാൻ നമ്പര്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാധിക്കില്ല. 2023 മാര്‍ച്ച്‌ 31 ന് ഉള്ളില്‍ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ പാൻ കാര്‍ഡ് നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ പാൻ ഇല്ലാതെ ആദായ നികുതി റിട്ടേണ്‍ സാധിക്കില്ല. വരുമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാൻ സാധിക്കാത്തതിനാല്‍ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.

എങ്ങനെ ലിങ്ക് ചെയ്യാം ?
https://eportal.incometax.gov.in/iec/foservices/#/login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലും ആധാറും പാൻ കാര്‍ഡും ലിങ്ക് ചെയ്യാം.

Related Articles

Back to top button