IndiaLatest

പടക്കശാലയ്ക്ക് തീപിടിച്ചു ; 5 മരണം

“Manju”

തമിഴ്‌നാട് മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മധുര ജില്ലയിലെ ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

തീപിടിത്തത്തിൽ വെടിമരുന്ന് ശേഖരിച്ചുവച്ചിരുന്ന മൂന്ന് കെട്ടിടങ്ങൾ പൂർണമായും തകർന്നു .പതിനഞ്ച് ജോലിക്കാരാണ് ഈ കെട്ടിടങ്ങളിൽ ഉണ്ടായിരുന്നത്. അമ്മാസി, വല്ലരസ്, ഗോപി, വിക്കി, പ്രേമ എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌ഫോടനകാരണം വ്യക്തമായിട്ടില്ല.

Related Articles

Back to top button