IndiaKeralaLatest

ജോര്‍ജ്​ മുത്തൂറ്റ്​ മരിച്ചത്​ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന്​ വീണ്

“Manju”

ന്യൂഡല്‍ഹി: മുത്തൂറ്റ്​ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ്​ മുത്തൂറ്റിന്റെ മരണം​ ഡല്‍ഹിയിലെ സ്വന്തം വീട്ടിന്റെ നാലാം നിലയില്‍നിന്ന്​ താഴേക്കുവീണ്​. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ്​ കൈലാഷിലെ വീടിന്റെ നാലാം നിലയില്‍ നിന്ന്​ വീണു ഗുരുതരമായി പരിക്കേറ്റതെന്ന്​ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്​ ചെയ്​തു. ഉടന്‍ ഫോര്‍ടിസ്​ എസ്​കോര്‍ട്ട്​ ഹോസ്​പിറ്റലിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന്​ കീഴടങ്ങി. ​എയിംസില്‍ നടത്തിയ പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതകളില്ല.

രാജ്യത്തും പുറത്തും പടര്‍ന്നുപന്തലിച്ച വ്യവസായ സാമ്രാജ്യമായി മുത്തൂറ്റിനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച 71കാരന്‍ ഡല്‍ഹിയിലായിരുന്നു താമസം. 20 ഓളം മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനി സ്വര്‍ണ പണയ വായ്​പ, റിയല്‍ എസ്​റ്റേറ്റ്​, അടിസ്​ഥാന സൗകര്യ വികസനം, ഹോസ്​പിറ്റല്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വലിയ സാന്നിധ്യമാണ്​. ദക്ഷിണേന്ത്യയില്‍ തുടങ്ങിയ വ്യവസായ സംരംഭത്തെ രാജ്യത്തോളവും പിന്നീട്​ പശ്​ചിമേഷ്യയിലും വളര്‍ത്തി വലുതാക്കിയ ജോര്‍ജ്​ മുത്തൂറ്റിന്റെ മരണം വ്യവസായ ലോകത്ത്​ ഞെട്ടലുണ്ടാക്കിയിരുന്നു.

2020ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ പ​ട്ടി​ക​യി​ല്‍ മ​ല​യാ​ളി​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ജോ​ര്‍ജ് മു​ത്തൂ​റ്റ് ആ​യി​രു​ന്നു. 2011ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ ഫോ​ര്‍ബ്‌​സ് പ​ട്ടി​ക​യി​ല്‍ 50-ാംമ​തും 2019ല്‍ 44-ാ​മ​തും എ​ത്തി.

1949ല്‍ കോഴഞ്ചേരിയില്‍ ജനിച്ച അദ്ദേഹം വ​ര്‍ഷ​ങ്ങ​ളാ​യി ഡ​ല്‍ഹി​യി​ലാ​യി​രു​ന്നു താ​മ​സം. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ മു​ന്‍ ട്ര​സ്​​റ്റി​യാ​ണ്.

ഭാ​ര്യ സാ​റ ജോ​ര്‍ജ് മു​ത്തൂ​റ്റ് ന്യൂ​ഡ​ല്‍ഹി സെന്‍റ്​ ജോ​ര്‍ജ് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റാ​ണ്. മ​ക്ക​ള്‍: ജോ​ര്‍ജ് എം. ​ജോ​ര്‍ജ് (എ​ക്സി. ഡ​യ​റ​ക്ട​ര്‍, മു​ത്തൂ​റ്റ് ഗ്രൂ​പ്പ്), അ​ല​ക്സാ​ണ്ട​ര്‍ എം. ​ജോ​ര്‍​ജ് (മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് ന്യൂ​ഡ​ല്‍​ഹി ഡെ​പ്യൂ​ട്ടി എം.​ഡി). പ​രേ​ത​നാ​യ പോ​ള്‍ എം. ​ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: തെ​രേ​സ, മെ​ഹി​ക.

Related Articles

Back to top button