വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യ, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വെള്ളിയാഴ്ച ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ കോവിഡ് ഭീഷണി മുതല്‍ സാമ്ബത്തിക സഹകരണവും കാലാവസ്ഥാ പ്രതിസന്ധിയും ഉള്‍പ്പെടെ ആഗോള സമൂഹം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചയാകും.
കൊറോണ വൈറസ് വാക്സിനുകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് ധനസഹായ കരാറുകള്‍ പ്രഖ്യാപിക്കാന്‍ ഈ രാജ്യങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നാണ് വിവരം.
ചൈനയുമായുള്ള പ്രശ്നങ്ങളും ചര്‍ച്ചയാകും. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളെയെല്ലാം സമീപകാലത്ത് ചൈന നേരിട്ട് വെല്ലുവിളിച്ചിട്ടുണ്ട്. അതിനാല്‍ ചൈന ഈ ചര്‍ച്ചയെ വളരെ പ്രാധാന്യത്തോടെയാകും നിരീക്ഷിക്കുക.