IndiaKeralaLatest

സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ 12 വനിതകള്‍

“Manju”

സിപിഎം സ്ഥാനാര്‍ത്ഥികളില്‍ 12 വനിതകള്‍; എട്ടുപേരും പുതുമുഖങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 12 വനിത സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ ഉള്ളത്.ആരോഗ്യ മന്ത്രി കെ കെ ശൈലജ, ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി എന്നിവരാണ് വീണ്ടും ജനവിധി തേടുന്നത്.

കായംകുളത്ത് യു പ്രതിഭാ,ആറമുള വീണാജോര്‍ജ്,എന്നിവരാണ് മത്സരരംഗത്തുള്ള വനിതാ എം എല്‍ എ മാര്‍.ഒ എസ് അംബിക,ഷെല്‍ന നിഷാദ്,പി ജിജി,ദെലീമ ജോജോ,ജമീല കാനത്തില്‍,പ്രൊ.ആര്‍ ബിന്ദു, അഡ്വക്കേറ്റ് ശാന്തകുമാരി,പി മിഥുന എന്നിവരാണ് വനിതാ സ്ഥാര്‍ത്ഥികള്‍.കഴിഞ്ഞ തവണയും 12 വനിതകളെ തന്നെയാണ് സിപിഎം സ്ഥാനാര്‍ത്ഥികളാക്കിയത്.

സിപിഎം ഇത്തവണ 85 സ്ഥാനാര്‍ത്ഥികളെയാണ് മത്സര രംഗത്തിറക്കിയത്.സിപിഎം സെക്രട്ടറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം എട്ടുപേര്‍ മത്സരിക്കും

Related Articles

Back to top button