KeralaLatestThiruvananthapuram

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തിയുമായി വി.എം. സുധീരന്‍

“Manju”

തിരുവനന്തപുരം: കോണ്‍ഗ്രസിന്റേത് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത സ്ഥാനാര്‍ഥി പട്ടികയല്ലെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍. പാര്‍ട്ടി താല്‍പര്യങ്ങളേക്കാള്‍ ഗ്രൂപ്പ്, വ്യക്തി താല്‍പര്യങ്ങള്‍ പട്ടികയില്‍ പ്രതിഫലിച്ചു.

ജനങ്ങളുടെ പ്രതീക്ഷ നേതൃത്വം തല്ലിക്കെടുത്തി. പരാധീനതകള്‍ മറികടന്ന് മുന്നേറാന്‍ കഴിയട്ടെയെന്നും നാളെമുതല്‍ പ്രചാരണരംഗത്ത് സജീവമായി ഇറങ്ങുമെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ ലതികാ സുഭാഷ് അർഹതപ്പെട്ടയാളായിരുന്നുവെന്നും ലതികയെ പോലെ പലർക്കും അവസരം നിഷേധിച്ചുവെന്നും വിഎം സുധീരൻ പറയുന്നു. വളരെ ദുഖകരമായ അവസ്ഥയാണിതെന്നും ചില വ്യക്തി താത്പര്യങ്ങളുടെ തടവുകാരായി നേതാക്കൾ മാറിയെന്നും സുധീരൻ ആരോപിച്ചു.

Related Articles

Back to top button