IndiaKeralaLatest

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് 11 മണിക്ക് ശേഷം തുറക്കും

“Manju”

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും - Janayugom Online
തൃശൂര്‍: ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് 11 മണിക്ക് ശേഷം തുറക്കും. ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്ത എത്തിയതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്. 60 .31 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി.
തിങ്കളാഴ്ച ഇത് 60.02 മീറ്ററായിരുന്നു. തുടര്‍ന്ന് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിറക്കിയത്.
ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ കരുവന്നൂര്‍ പുഴയിലെയും കുറുമാലിപ്പുഴയിലെയും ജലനിരപ്പ് ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Back to top button