InternationalLatest

പ്രതിസന്ധി ഒഴിയുന്നില്ല; പവർകട്ട് 10 മണിക്കൂറായി നീട്ടി ശ്രീലങ്ക

“Manju”

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ ജനതയ്‌ക്ക് ഇരുട്ടടിയായി വൈദ്യുതി പ്രതിസന്ധിയും. വൈദ്യുതി ഉത്പാദനം കുറഞ്ഞതിനെ തുടന്ന് ഏർപ്പെടുത്തിയ പവർകട്ടിന്റെ സമയം നീട്ടി. പത്ത് മണിക്കൂർ ആയാണ് പവർകട്ട് നീട്ടിയത്.

ഇന്ധന ക്ഷാമം നേരിട്ടതോടെ ജലവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇതോടെയാണ് വൈദ്യുതി ഉത്പാദനം തടസ്സപ്പെട്ടത് . ഇതേ തുടർന്ന് നേരത്തെ തന്നെ രാജ്യത്ത് ഏഴ് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിസന്ധി രൂക്ഷമായതോടെ ഇത് 10 മണിക്കൂറായി ദീർഘിപ്പിക്കുകയായിരുന്നു. ഇന്ധന ക്ഷാമത്തെ തുടർന്ന് 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ആണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്.

പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾക്കായി മണിക്കൂറുകളാണ് ആളുകൾ ഫ്യുവൽ സ്റ്റേഷനുകൾക്ക് മുൻപിൽ വരിനിൽക്കുന്നത്. ഇന്നും നാളെയുമായി ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ കടകളിൽ നിന്നും വാങ്ങാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. അവശ്യസാധനങ്ങൾക്കുണ്ടായ കുറവ് പരിഹരിക്കാനും സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്ന് ദിനം പ്രതി സാധനങ്ങളുടെ വില വർദ്ധിക്കുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

ഇതിനിടെ ശ്രീലങ്കയ്‌ക്ക് സഹായവുമായി ഇന്ത്യ മുന്നോട്ട് വന്നിട്ടുണ്ട്. 1 ബില്യൺ അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയത്.

Related Articles

Back to top button