KeralaLatest

ഒളിംപിക്‌സിന് യോഗ്യത നേടി മലയാളിതാരം എം. ശ്രീശങ്കര്‍

“Manju”

ശ്രീജ.എസ്

ലോങ്ജംപില്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയ മലയാളിതാരം എം. ശ്രീശങ്കര്‍ ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടി. ഫെഡറേഷന്‍ കപ്പിലെ അവസാന ഊഴത്തിലാണ് പാലക്കാട്ടുകാരന്‍ ശ്രീശങ്കര്‍ ടോക്യോയിലേക്ക് ടിക്കറ്റുറപ്പിച്ചത്.

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്സില്‍ ലോങ്ജംപ് ഫൈനലില്‍ തന്റെ 5-ാം ശ്രമത്തില്‍ 8.26 മീറ്റര്‍ ദൂരം ചാടിയാണു ദേശീയ റെക്കോര്‍ഡ് (8.20 മീ) പുതുക്കി ശ്രീശങ്കര്‍ ടോക്കിയോ യോഗ്യത സ്വന്തമാക്കിയത്. 8.22 മീറ്ററാണ് ഒളിംപിക് യോഗ്യതാ മാര്‍ക്ക്. മുന്‍താരങ്ങളായ എസ് മുരളിയുടേയും കെഎസ് ബിജിമോളുടെയും മകനാണ് ശ്രീശങ്കര്‍. ഫെഡറേഷന്‍ കപ്പില്‍ എട്ട് മീറ്റര്‍ ദൂരത്തോടെ മലയാളിതാരം മുഹമ്മദ് അനീസ് രണ്ടാം സ്ഥാനത്തെത്തി.

 

Related Articles

Back to top button