IndiaLatest

ഭയന്നോടുന്ന കാട്ടാനയക്ക് പിന്നാലെ ആയുധങ്ങളുമായി നാട്ടുകാർ : ആരാണിവിടെ മൃഗം

“Manju”

വന്യജീവികൾക്ക് നേരെയുളള മനുഷ്യരുടെ ആക്രമണങ്ങൾ ദിവസേന വർദ്ധിച്ചുവരികയാണ്. മിണ്ടാപ്രാണികളെ തീയിട്ടും വിരട്ടിയോടിച്ചുമാണ് ജനങ്ങൾ മൃഗതുല്യരാകുന്നത്. ഇത്തരത്തിൽ മസനഗുഡിയിൽ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ദേഹത്തേക്ക് കത്തുന്ന ടയർ വലിച്ചെറിഞ്ഞതും പൊളളലേറ്റ ആന പിന്നീട് ചരിഞ്ഞതും അടുത്തിടെ വലിയ ചർച്ചയായിരുന്നു. അതിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുൻപാണ് കാട്ടാനയെ തുരത്തിയോടിക്കുന്ന മറ്റൊരു ദൃശ്യവും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സുധ രാമൻ എന്ന ഐഎഫ്എസ് ഓഫീസർ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 23 സെക്കൻഡുകൾ ദൈർഘ്യമുളള ദൃശ്യത്തിൽ ഒരു ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതാണ് കാണുന്നത്. വെളിച്ചവും ആയുധങ്ങളുമായി പിന്നാലെ പാഞ്ഞുവരുന്ന ആൾക്കൂട്ടത്തെ ഭയന്ന് ആന അതിവേഗത്തിലാണ് ഓടുന്നത്. ദൃശ്യങ്ങൾ എവിടെ ചിത്രീകരിച്ചതാണെന്നോ എന്ന് ചിത്രീകരിച്ചതാണെന്നോ അറിവായിട്ടില്ല.

നാട്ടുകാരെ ഭയന്ന് ഓടുന്ന കാട്ടാനയുടെ വീഡിയോ ‘ഇവിടെ ആരാണ് മൃഗം’ എന്ന കുറിപ്പോടെയാണ് സുധ രാമൻ പങ്കുവെച്ചിരിക്കുന്നത്.

 

Related Articles

Back to top button