IndiaKeralaLatestThiruvananthapuram

ബീഹാര്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

“Manju”

സിന്ധുമോള്‍ ആര്‍​
ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിച്ചത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28 ന് നടക്കും. ആദ്യഘട്ടത്തില്‍ 71 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. തൊണ്ണൂറ്റിനാല് മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട പോളിംഗ് നവംബര്‍ മൂന്നിന് നടക്കും. എഴുപത്തിയെട്ട് മണ്ഡലങ്ങളിലേക്കാണ് മൂന്നാംഘട്ട പോളിംഗ്. ഇത് നവംബര്‍ ഏഴിന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ പത്തിന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.
കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടക്കാന്‍ പോകുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്. അടിമുടി മാറ്റത്തോടെയാണ് വോട്ടെടുപ്പ് നടത്തുക. വോട്ടിംഗിന് അധികസമയം അനുവദിക്കുകയും എന്നാല്‍ സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രചരണവുമായിരിക്കും നടക്കുക.
കൊവിഡ് അവസാനിക്കുന്ന ലക്ഷണങ്ങള്‍ കാണാത്ത സാഹചര്യത്തില്‍ ജനപ്രതിനിധികളെ കണ്ടെത്താനും ജനങ്ങളുടെ ആരോഗ്യകാര്യം സംരക്ഷിക്കാനും പ്രതിവിധി കണ്ടത്തേണ്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ആറോറ പറഞ്ഞു.കൊവിഡ് സാഹചര്യം നിലനില്‍ക്കുമ്പോഴും നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാമൊരു വിശ്വാസത്തിന്റെ പുറത്താണെന്നും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 5 മണിക്ക് പകരം രാവിലെ 7 മുതല്‍ 6 വരെ വോട്ടെടുപ്പ് നടക്കും. കൊവിഡ് രോഗികള്‍ക്കും രോഗബാധിതരാണെന്ന് സംശയമുള്ളവര്‍ക്കും ക്വാറന്റൈന്‍ വിധേയരായവര്‍ക്കും പ്രത്യേകം വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകും. യോഗങ്ങളിലും റാലികളിലും സമ്പര്‍ക്കം ഉണ്ടാകില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. വോട്ടര്‍മാര്‍ മാസ്‌കുകളും കയ്യുറകളും ഉപയോഗിക്കണം. രോഗ വ്യാപനം കുറയ്ക്കുന്നതിന് ഘട്ടങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് കുറച്ചിട്ടുണ്ട്.
80 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഒരുക്കും. വോട്ടര്‍മാര്‍ക്കായി 47 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്യും. ആറ് ലക്ഷം പിപിഇ കിറ്റുകളും തയ്യാറാക്കും. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കും. കൊവിഡ് രോഗികള്‍ക്ക് അവസാന മണിക്കൂറിലായിരിക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുക. വോട്ടര്‍മാര്‍ക്ക് തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രം മതിയെന്നും സുനില്‍ അറോറ നിര്‍ദേശിച്ചു.

Related Articles

Back to top button