KozhikodeLatest

 കെ.കെ. രമയുടെ വിജയത്തിനായി രംഗത്തിറങ്ങും: മുസ്‌ലിംലീഗ് വടകര മണ്ഡലം നേതൃത്വം

“Manju”

വി. എം. സുരേഷ് കുമാർ

വടകര: യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്ന ആർ.എം.പി.ഐ. സ്ഥാനാർഥി കെ.കെ. രമയുടെ വിജയത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ മുസ്‌ലിംലീഗ് വടകരമണ്ഡലം നേതൃയോഗം തീരുമാനിച്ചു.

രണ്ടുദിവസത്തിനകം എല്ലാ ബൂത്ത് കമ്മിറ്റികളും വിളിച്ചുചേർക്കും. രമയുടെ സ്ഥാനാർഥിത്വം വിജയം സുനിശ്ചിതമാക്കുമെന്ന് യോഗം വിലയിരുത്തി. എം.സി. വടകര അധ്യക്ഷത വഹിച്ചു.

ഒ.കെ. കുഞ്ഞബ്ദുള്ള, എൻ.പി. അബ്ദുള്ള ഹാജി, കെ. അൻവർഹാജി, ക്രസന്റ് അബ്ദുള്ള ഹാജി, പി.എം. മുസ്തഫ, ശംസുദ്ദീൻ കൈനാട്ടി, യു. അഷറഫ്, ഇസ്മായിൽ ഹാജി അജ്മാൻ, ജൗഹർ വെള്ളികുളങ്ങര തുടങ്ങിയവർ സംസാരിച്ചു.

 

Related Articles

Back to top button